ദുബായ്: കൊറോണ വൈറസ് വ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആർപി ഗ്രൂപ്പ് അഞ്ച് കോടി രൂപ നൽകും. ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയാണ് അഞ്ച് കോടി രൂപ നൽകുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇതോടൊപ്പം ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഒരു ലക്ഷം ജീവനക്കാരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം എത്തിക്കും.
ഗ്രൂപ്പിന്റെ ഭാഗമായ ഇറ്റലിയിലും സ്പെയിനിലുമുള്ള സഹോദര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സഹായം എത്തിക്കുമെന്ന് രവി പിള്ള അറിയിച്ചു.
പ്രമുഖ പ്രവാസി വ്യവസായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി കഴിഞ്ഞദിവസം പത്തുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു.
Discussion about this post