കാസർകോട് പത്താംക്ലാസ് വിദ്യാർത്ഥിനിക്ക് പ്രാഥമിക സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചു; സഹപാഠികളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശം

കാസർകോട്: കാസർകോട് പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിയിലാണ് രോഗം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച മൂന്നു പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാളുടെ മകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളിലെ പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിച്ചിരുന്നത്. എന്നാൽ പത്ത് എ ക്ലാസിലാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം, കാസർകോട് ജില്ലയിൽ പതിനൊന്നിനും അമ്പത്തിയാറ് വയസിനും ഇടയിലുള്ള 34 പേർക്കാണ് കൊറോണ ബാധ പുതിയതായി സ്ഥിരീകരിച്ചത്.

Exit mobile version