കാസര്‍കോട്: കേരള -കര്‍ണാടക അതിര്‍ത്തി റോഡില്‍ മണ്ണിട്ട് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡുകളില്‍ മണ്ണുകൊണ്ടിട്ട് ഗതാഗതം തടയുന്ന കര്‍ണാടക സര്‍ക്കാരിന്റെ സമീപനം കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്‍ഡ്രോ – കാസര്‍കോടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡിലാണ് കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടത്. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഷയത്തില്‍ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ച് മണ്ണുമാറ്റാന്‍ ധാരണയിലായന്നെും അറിയിച്ചു.
കര്‍ണാടക സര്‍ക്കാരിന്റെ പ്രവൃത്തി കാരണം അതിര്‍ത്തി ഗ്രാമങ്ങള്‍ ഒറ്റപ്പെടുകയാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡുകള്‍ മണ്ണിട്ട് മൂടിയ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്ത് വന്നു.
സര്‍ക്കാര്‍ തലത്തില്‍ ഇടപ്പെട്ട് അടിയന്തിരമായി പ്രശ്നം പരിഹരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു. അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ പ്രധാനമായും ആശുപത്രികളെയും മറ്റ് അവശ്യസേവനങ്ങളേയും ആശ്രയിക്കുന്നത് കര്‍ണാടകയെയാണ്. കര്‍ണാടക അതിര്‍ത്തി അടച്ചതോടെ നൂറുകണക്കിന് രോഗികളാണ ദുരിതത്തിലായിരിക്കുന്നത്.
Discussion about this post