തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമാണ്. അത് സര്‍ക്കാര്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കനുള്ള ശ്രമമാണ് നടക്കുന്നത്. ബിജെപി പ്രസിഡന്റ് ആകാന്‍ ചെന്നിത്തല മത്സരിക്കുകയാണോ എന്ന് സംശയം തോന്നുന്നു. ശബരിമല വിധി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തെ ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് ചെറുത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
91 ല്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന വിധി നടപ്പാക്കിയത് എല്‍ഡിഎഫ് ആണ്. ഇപ്പോഴത്തെ കോടതി വിധി നടപ്പാക്കേണ്ടത് ഭരണ ഘടന പരമായ സര്‍ക്കാരിന്റെ ബാധ്യതയാണ് സര്‍ക്കാരിനതിരെയുള്ള ഈ സമരം പുനര്‍ നിര്‍മ്മിതിയെ തടസ്സപ്പെടുത്തുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.