കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മരുന്നുകള്‍ വീടുകളില്‍ എത്തിക്കാന്‍ ഒരുങ്ങി സപ്ലൈകോ. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മരുന്നുകള്‍ സൗജന്യ നിരക്കില്‍ വീട്ടിലെത്തിക്കുമെന്ന് സപ്ലൈകോ സിഎംഡി പിഎം അലി അസ്ഗര്‍ പാഷ അറിയിച്ചു.
9847288883 എന്ന നമ്പറിലോ 7907055696 എന്ന വാട്സാപ്പ് നമ്പര്‍ വഴിയോ med – store .in എന്ന മൊബൈല്‍ ആപ്പ് വഴിയോ മരുന്നുകള്‍ വാങ്ങാം. സിറ്റ്മികോയുടെ സഹായത്തോടെയാണ് സപ്ലൈകോ വീടുകളില്‍ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2317755, 9846984303.
നേരത്തെ, ഭക്ഷ്യ വസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി സപ്ലൈകോ വില്‍പ്പന ആരംഭിച്ചിരുന്നു. ഇന്ന് മുതലാണ് വില്‍പ്പന ആരംഭിച്ചത്. കൊച്ചിയിലാണ് ആദ്യഘട്ടത്തില്‍ വില്‍പ്പന നടത്തുക.
Discussion about this post