തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മേഖലയിലെ ദിവസ വേതനക്കാര്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും ഈ മാസത്തെ ശമ്പളം മുടങ്ങില്ല. ഇതോടെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും ഓഫീസില്‍ എത്തിയില്ലെങ്കിലും ശമ്പളത്തില്‍ കുറവ് വരുത്തില്ല. ധനവകുപ്പ് ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോക്ക്ഡൗണ്‍ ആയതിനാല്‍ അറ്റന്‍ഡന്‍സ് പരിഗണിക്കാതെ തന്നെ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും അനുകൂലമായ നടപടി സ്വീകരിക്കാനാണ് ധനവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലം ഡ്യൂട്ടിയായി കണക്കാക്കും. കരാര്‍ അധ്യാപകര്‍ക്കും ഇത് ബാധകമാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
Discussion about this post