കണ്ണൂർ: ബംഗളൂരുവിൽ നിന്നും തിരിച്ചെത്തിയയാളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്നും കടത്തികൊണ്ടു പോയ സംഭവത്തിൽ മുസ്ലിം ലീഗ് കൗൺസിലർക്ക് അറസ്റ്റ് വാറണ്ട്. കണ്ണൂരിൽ ഐസൊലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന വ്യക്തിയെ മുസ്ലീം ലീഗ് കൗൺസിലറായ ഷെഫീഖാണ് കത്തി കൊണ്ടുപോയത്. ഇയാളുടെ ബന്ധുവാണ് ഐസൊലേഷനിൽ ഉണ്ടായിരുന്നത്.
സംഭവത്തിന് പിന്നാലെ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലറായ ഷെഫീഖിനെ അറസ്റ്റ് ചെയ്യാൻ എസ്പി ഉത്തരവിടുകയായിരുന്നു. ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്. നിരീക്ഷണത്തിലിരുന്നയാളെ പോലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post