തൃശ്ശൂർ: കൊറോണകാലത്ത് നേരിടുന്ന ഒത്തുകൂടാൻ കഴിയാത്തതിൽ വിഷമിക്കുന്ന മതവിശ്വാസികളോട് രണ്ടുമൂന്നു മാസം ഈ അവസ്ഥ തുടർന്നാലും ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ലെന്ന് ഓർമ്മിപ്പിച്ച് ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവൻ.
പള്ളി, അമ്പലം, മോസ്‌ക് എന്നിവയൊക്കെ അടച്ചിട്ടാലും ദൈവം നിങ്ങൾക്ക് കരുണ ചൊരിയുമെന്നും ദൈവത്തിനും നിങ്ങൾക്കുമിടയിൽ ഇടനിലക്കാരെ ദൈവം സൃഷ്ടിച്ചതല്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ലോക്ക്ഡൗണിനിടയിലും പലമതവിശ്വാസികളും ഒത്തുകൂടി പ്രാർത്ഥനകൾ ഉൾപ്പടെ നടത്തുകയും പോലീസിന്റെ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ഹരീഷ് വാസുദേവന്റെ കുറിപ്പ്.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
മതവിശ്വാസികളോടാണ്, നിങ്ങളുടെയും ദൈവത്തിന്റെയും ഇടയിൽ ഒരാളുമില്ല. ഒരാളെയും ദൈവം ഇടനിലയായി സൃഷ്ടിച്ചിട്ടുമില്ല.. ഒരു ചുമതലയും ഏല്പിച്ചിട്ടുമില്ല.. ഒരു സ്ഥാപനവും ദൈവം നിങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടില്ല.
പള്ളി, അമ്പലം, മോസ്‌ക്ക്, എല്ലാം ഒരു മാസം അടച്ചിട്ടാലും ദൈവം നിങ്ങളിലേക്ക് കരുണ ചൊരിയും.. വീട്ടിലിരുന്ന് പ്രാർത്ഥിച്ചാലും ദൈവം കേൾക്കും.. ഉത്സവം, പെരുന്നാൾ, തിരുനാൾ ഒക്കെ മാറ്റി വെച്ചാലും ഒരു കുഴപ്പവുമില്ല.. ഈ അവസ്ഥ ഒന്നോ രണ്ടോ മാസം തുടർന്നാലും അതിനിടയിൽ ജനനം, മരണം, വിവാഹം ഒക്കെ നടക്കും… ഒരു ഇടനിലക്കാരന്റെയും ശുപാർശയില്ലാതെ..
പ്രാർത്ഥനയിൽ മാത്രമാണ് കാര്യം.. ഓരോ വീട്ടിലും നമ്മളോടൊപ്പമാണ് ദൈവം.. നമ്മളെവിടെയോ അവിടെയാണ് ദൈവം..
മക്കൾക്ക് പറഞ്ഞു കൊടുക്കാവുന്ന സമയമാണ് ഇത്. സ്വയം മനസിലാക്കാനും..
Discussion about this post