തിരുവനന്തപുരം: ‘ഞങ്ങളുടെ മണ്ടന്‍ പ്രസിന്റിനെ കൊണ്ട് കാര്യമില്ല, അങ്ങേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റാകുവാന്‍ കഴിയുമോ..? രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ടാണ്’ ഇത് കേരള മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു പ്രവാസിയുടെ സങ്കടം പറച്ചിലാണ്. ഫേസ്ബുക്കിലൂടെയാണ് നസീര്‍ ഹുസൈന്‍ എന്ന പ്രവാസി സങ്കടം പറഞ്ഞത്. പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആശങ്കയെന്ന് നസീര്‍ പറയുന്നു.
അമേരിക്കയില്‍ തന്നെ ഇപ്പൊള്‍ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി. ഞങ്ങള്‍ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്‌സിയില്‍ തന്നെ ഇപ്പൊള്‍ 7000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഞങ്ങളുടെ മണ്ടന്‍ പ്രസിഡന്റ് ട്രംപ് ഏപ്രിലില്‍ ഈസ്റ്റര്‍ സമയം ആകുമ്പോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവര്‍ത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്പോള്‍ എന്തൊക്കെ ആകുമോ എന്തോ’ അദ്ദേഹം കുറിച്ചു.
താങ്കള്‍ക്ക് കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണെന്നും നസീര്‍ ദയനീയ അവസ്ഥയില്‍ കുറിക്കുന്നുണ്ട്. അതേസമയം, കുറിപ്പിനോട് രസകരമായി പ്രതികരിക്കുന്നവരാണ് ഏറെയും. കോവിഡിനെ പേടിച്ച് ”അമേരിക്ക”യിലേയ്ക്ക് രക്ഷപ്പെട്ട രണ്ടുപേരുണ്ടായിരുന്നു. അവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണാവോ, പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തം കൊളുത്തി പട എന്ന് ഒരു ചൊല്ലുണ്ട്, അവര്‍ക്ക് നല്ലത് മാത്രം വരട്ടെയെന്ന് ഒരാള്‍ കുറിച്ചു. നിരവധി പേരാണ് ഇത്തരത്തില്‍ പ്രതികരണം നടത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആശങ്ക.. അമേരിക്കയില്‍ തന്നെ ഇപ്പൊള്‍ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.
ഞങള്‍ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്‌സിയില്‍ തന്നെ ഇപ്പൊള്‍ 7000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഞങ്ങളുടെ മണ്ടന്‍ പ്രസിഡന്റ് ട്രമ്പ് ഏപ്രിലില്‍ ഈസ്റ്റര്‍ സമയം ആകുമ്പോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവര്‍ത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്പോള്‍ എന്തൊക്കെ ആകുമോ എന്തോ..
താങ്കള്‍ക്ക് കുറച്ച് നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്..
Discussion about this post