വയനാട്: സെല്‍ഫ് ക്വാറനൈന് ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് കൊവിഡ് പ്രത്യേക ഡ്യൂട്ടി നല്കിയ നടപടി വിവാദത്തില്‍. സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിക്കുകയാണ് ചെയ്തത്. വയനാട്ടിലാണ് സംഭവം.
മകന് ബംഗളൂരുവില്‍ നിന്ന് എത്തിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ കാണിക്കുകയും മകന്റെ സാമ്പിള്‍ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് ക്വാറന്റൈന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടര്‍ ഈ മാസം 24 ന് ജില്ലാ ആരോഗ്യ വകുപ്പിന് കത്ത് നല്‍കുകയായിരുന്നു.
എന്നാല്‍ ഡോക്ടറെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ക്വാളിറ്റി ആന്‍ഡ് ഇന്ഫെക്ഷന് കണ്ട്രോളിംഗ് ആക്ടിവിറ്റീസ് ഇന്കല്ഡിംഗ് കോവിഡ് 19 നോഡല്‍ ഓഫീസറുടെ ചാര്‍ജാണ് നല്‍കിയത്. ഇതേതുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കിടയില്‍ കടുത്ത അതൃപ്തിയും വ്യാപക പ്രതിഷേധവുമാണ് ഉയരുന്നത്.
Discussion about this post