തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുള്ള ഉറ്റവരെ ഓര്‍ത്ത് ആശങ്കപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രിയപ്പെട്ടവരെ ഓര്‍ത്ത് ആശങ്കപ്പെടരുതെന്നും വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന് പുറത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ കൊവിഡ് സംബന്ധിച്ച ആശങ്കകള്‍ അറിയിക്കുന്നുണ്ട്. അവരോട് ഒരു കാര്യം മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടെന്നും അവരുടെ എല്ലാ ആവശ്യങ്ങളിലും ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രവാസികള്‍ക്ക് ആശ്വാസമേകിയത്. അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്കുന്ന കൊവിഡ് പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങളിലാണ് നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മറക്കരുതെന്നും മുഖ്യമന്ത്രി പ്രവാസികളോട് പറഞ്ഞു.
നില്‍ക്കുന്നിടത്ത് തന്നെ തുടരുക എന്നതാണ് പ്രധാനമന്ത്രിയുടെ നിബന്ധന. ഈ സന്ദര്‍ഭത്തില്‍ അത് പാലിക്കാനാണ് നാം ശ്രമിക്കുന്നത്. പ്രവാസികള്‍ മാത്രമല്ല സംസ്ഥാനത്ത് നിന്നും പഠനത്തിനും ജോലിയാവശ്യത്തിനുമായി പോയ ആളുകളും ഇങ്ങോട്ട് വരണമെന്ന് ആഗ്രഹിക്കുന്നു, അവരൊക്കെ അതിനായി ശ്രമവും നടത്തുകയാണ്. പക്ഷെ തല്ക്കാലം യാത്രാസകൗര്യങ്ങള്ക്ക് നിവൃത്തിയില്ല. അത് നിങ്ങള്‍ മനസ്സിലാക്കണമെന്നും മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post