കൊച്ചി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കലൂരിലെ പിവിഎസ് ആശുപത്രി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദേശ പ്രകാരം ഇന്‍സിഡന്റ് കമാണ്ടറായ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.
കുറച്ചു കാലമായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന ആശുപത്രിയില്‍ ഉടനെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കും. കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദിനാണ് ഏറ്റെടുക്കല്‍ ചുമതല. എല്‍ആര്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് എന്നിവര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
Discussion about this post