കൊച്ചി; സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന അഞ്ച് പേരാണ് രോഗം ഭേഗമായി ആശുപത്രി വിട്ടത്.
ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിതാക്കളും ആശുപത്രി വിട്ടു. ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാര്‍ജ് ആയി. ഇനി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ളത് 15 പേരാണ്.
അതിനിടെ സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒന്‍പത് പേര്‍ മലപ്പുറം 3 പേര്‍ കാസര്‍കോട് 3 പേര്‍ തൃശ്ശൂര്‍ രണ്ട് പേര്‍ ഇടുക്കിയിലും വയനാട്ടിലും ഒരാള്‍ക്ക് വീതവുമാണ് സ്ഥിരീകരിച്ചത്. അതിനിടെ പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ആള്‍ക്ക് പരിശോധന ഫലം നെഗറ്റീവായിട്ടുണ്ട്. ഇന്ന് 136 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി.