കൊച്ചി: കൊറോണ കാലത്ത് കൊറോണയേക്കാള്‍ പേടിക്കേണ്ട വൈറസാണ് കെഎം ഷാജഹാന്‍ എന്നും കുറഞ്ഞു കഞ്ഞിയെടുക്കട്ടെ തനിക്കെന്നും ഒക്കെയുള്ള തെറി വിളികൊണ്ടുള്ള അഭിഷേകം ഏറ്റുവാങ്ങി അഭിമാന പുളകിതന്‍ ആയിരിക്കുകയാണ് മുഖ്യമന്ത്രിയെ അപമാനിച്ചെഴുതിയ ഒറ്റ പോസ്റ്റ് കൊണ്ട് കെ എം ഷാജഹാന്‍. ദേശീയ മാധ്യമങ്ങളിലും, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ജനങ്ങളോടുള്ള കരുതല്‍ ലോകത്തിനു തന്നെ മാതൃകയാണ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
രാഷ്ട്രീയ ഭേദമന്യേ, നേരത്തെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ശക്തമായ തരത്തില്‍ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തവരടക്കം ഈ കരുതലിലും സ്‌നേഹത്തിലും നിര്‍ലോഭമായ രീതിയില്‍ സര്‍ക്കാരിനെ പിന്തുണക്കുന്ന കാഴ്ചയാണ് ഉള്ളത്. അപ്പോഴാണ് പുത്തരിയിലെ കല്ല് കടി പോലെ കെഎം ഷാജഹാന്റെ കണ്ണടച്ച് ഇരുട്ടാക്കുന്ന വിമര്‍ശനം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ തരം താന്ന പ്രതികരണം നടത്തിയിരിക്കുന്നത്. ഇതാണ് ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നതും.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി താരതമ്യം ചെയ്താണ് വിമര്‍ശനം. ‘അങ്ങ് ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ക്ക് പുറകേ പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍’ എന്നാണ് ഷാജഹാന്‍ കുറിച്ചത്.
എന്തായാലും ഷാജഹാനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തെറിവിളികളുടെ പൊങ്കാല തന്നെയാണ് നടക്കുന്നത് എന്ന് പറയേണ്ടി വരും. ഇത്തരത്തില്‍ സമയവും കാലവും നോക്കാതെ വൈര നിരാതബുദ്ധിയില്‍ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിച്ചാല്‍ കെഎം ഷാജഹാന് ജനം തെറി കൊണ്ടുള്ള പൊങ്കാല മാത്രമാവില്ല നല്ല അടി കൊണ്ടുള്ള പൊങ്കാലയും കൊടുക്കുന്ന സമയം അതി വിദൂരമല്ലെന്നാണ് ചില പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക വ്യാപനം തടയാനുള്ള കഠിന പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ആശങ്കപ്പെടുന്ന ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവിധ ധൈര്യവും സഹായങ്ങളും സജ്ജമാക്കിയും സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് വ്യക്തമാക്കുന്ന സമയത്ത് ഓരോ മനുഷ്യന്റെയും ചുമതലയാണ് കൂടെ നിന്ന് ഒരുമിച്ച് സാമൂഹ്യ വ്യാപനം തടയുക എന്നത്. ആ സമയത്താണ് ഇതുപോലെയുള്ള അവതാരങ്ങള്‍ രംഗത്തിറങ്ങുന്നത് എന്നാണ് ജനം രോഷം കൊണ്ട് അഭിപ്രായപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
അങ്ങ് ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ക്ക് പുറകേ പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍!