ന്യൂഡല്‍ഹി; അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. നിയമസഭയില്‍ എത്താമെങ്കിലും വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ലെന്നതാണ് ഉപാധികളിലൊന്ന്. സമ്പൂര്‍ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരിയിലാണ് ഇനി അപ്പീല്‍ പരിഗണിക്കുക. ഷാജിയുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാകും സ്റ്റേയുടെ കാലാവധി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ഉണ്ടാവില്ലെന്നും കോടതി വിശദമാക്കി.
മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയതു ചോദ്യം ചെയ്ത് കെഎം ഷാജി നല്കിയ ഹര്‍ജി കഴിഞ്ഞ 22നു പരാമര്‍ശിച്ചപ്പോള്‍, നിയമസഭാംഗമായി തുടരുന്നതിനും സഭാ നടപടികളില്‍ പങ്കെടുക്കുന്നതിനും തടസ്സമില്ലെന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാവില്ലെന്നും സുപ്രീംകോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ പരാമര്‍ശം രേഖാമൂലം നല്‍കാനോ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനോ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.
ഈ സാഹചര്യത്തില്‍, ഷാജിക്ക് ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്നു സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സ്റ്റേ നീട്ടിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഷാജി നിയമസഭാംഗമല്ലാതായെന്നാണു നിയമസഭാ സെക്രട്ടറി വികെ ബാബുപ്രകാശ് വ്യക്തമാക്കിയത്. സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച എംവി നികേഷ് കുമാര്‍ നല്കിയ ഹര്‍ജിയിലാണു ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ചത്.
Discussion about this post