തൃശ്ശൂര്‍: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. എന്നാല്‍ പലരും ഇപ്പോഴും ഈ നിര്‍ദേശങ്ങളും വിലക്കുകളും അനുസരിക്കാന്‍ തയ്യാറായിട്ടില്ല എന്നുവേണം പറയാന്‍. അതേസമയം ഈ സമയത്ത് ഓരോരുത്തരും പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതയെകുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.
ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന സര്‍ക്കാര്‍ തീരുമാനം മാനിക്കാതെ ഒരു കൂട്ടം ആളുകള്‍ ഇപ്പോഴും റോഡിലിറങ്ങി പോലീസിനും നിയമപാലകര്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. അത്തരത്തില്‍ റോഡില്‍ ഇറങ്ങിവരുടെ മുന്നില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്ന ട്രാഫിക് പോലീസുകാരുടെ ചിത്രമാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ഈ ചിത്രം പങ്കുവെച്ചത്. ബെംഗളൂരു ട്രാഫിക് പോലീസുകാരാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ചിത്രം വൈറലായത്.
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത് 2535 പേരെയാണ്. 1636 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കോഴിക്കോട് സിറ്റിയില്‍ മാത്രം വിലക്ക് ലംഘിച്ച് യാത്ര ചെയ്തതിന് 388 വാഹനങ്ങളാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്.