തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്വരം കടുപ്പിച്ചും ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി നല്‍കുമെന്ന് വൈദ്യുത മന്ത്രി എംഎം മണി അറിയിച്ചിരിക്കുകയാണ്.
കൊവിഡ് ആശുപത്രികളില്‍ വെന്റിലേറ്റര്‍ ഉള്‍പ്പടെ മറ്റ് ആധുനിക ഉപകരണങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ കെഎസ്ബി വകുപ്പ് 50 കോടി രൂപ നല്‍കുമെന്ന് മന്ത്രി എംഎം മണി ഫേസ്ബുക്കിലൂടെ അറിയിച്ചു. നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. മന്ത്രിക്ക് നിരവധി പേര്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. ഈ സര്‍ക്കാരുള്ളപ്പോള്‍ നമ്മളെങ്ങനെ തോല്‍ക്കാനാ എന്നാണ് പലരുടെയും വാക്കുകള്‍.
രാജ്യത്ത് ഇതിനോടകം 600ല്‍ മേലെ ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ജനം ഒന്നടങ്കം ആശങ്കയിലാണ്. ഭക്ഷ്യസാധനങ്ങളും മറ്റും എവിടെ നിന്ന് എന്ന ആശങ്കയാണ് വര്‍ധിച്ചത്. എന്നാല്‍ അതിനും സര്‍ക്കാര്‍ സഹായ ഹസ്തമുണ്ട്. 15 കിലോ അരി ഉള്‍പ്പടെയുള്ള സാധനങ്ങളാണ് വീടുകളില്‍ എത്തിക്കുക. വൈറസ് സാമൂഹിക വ്യാപനം തടയാന്‍ യുദ്ധകാലടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ രംഗത്തേയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ മന്ത്രി എംഎം മണി സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post