വിലക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പുല്ല് വില കല്‍പ്പിച്ച് നിരത്തിലിറങ്ങി ജനങ്ങള്‍; സംസ്ഥാനത്ത് ഇന്ന് മാത്രം അറസ്റ്റിലായത് 2535 പേര്‍, കസ്റ്റഡിയിലെടുത്തത് 1636 വാഹനങ്ങള്‍

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ആളുകളുടെ സുരക്ഷയ്ക്കായ് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പുല്ല് വില കല്‍പ്പിച്ച് ജനങ്ങള്‍ ഇന്നും നിരത്തിലിറങ്ങി.

നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് മാത്രം അറസ്റ്റ് ചെയ്തത് 2535 പേരെയാണ്. 1636 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കോഴിക്കോട് സിറ്റിയില്‍ മാത്രം വിലക്ക് ലംഘിച്ച് യാത്ര ചെയ്തതിന് 388 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ കണക്ക് ചുവടെ,

ജില്ല തിരിച്ചുള്ള കണക്ക് (അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 137, 117
തിരുവനന്തപുരം റൂറല്‍- 195, 145
കൊല്ലം സിറ്റി – 236, 198
പത്തനംതിട്ട – 125, 52
കോട്ടയം – 451, 104
ആലപ്പുഴ – 341, 0
ഇടുക്കി – 269, 75
എറണാകുളം സിറ്റി – 124, 125
എറണാകുളം റൂറല്‍ – 313, 211
തൃശൂര്‍ സിറ്റി – 31, 17
തൃശൂര്‍ റൂറല്‍ – 99, 69
പാലക്കാട് – 37, 31
മലപ്പുറം – 24, 7
കോഴിക്കോട് സിറ്റി – 0, 388
കോഴിക്കോട് റൂറല്‍ – 33, 6
വയനാട് – 48, 23
കണ്ണൂര്‍ – 50, 50
കാസര്‍ഗോഡ് – 22, 18

Exit mobile version