തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ സംസ്ഥാനത്തിന് ആശ്വാസം പകര്‍ന്ന് പുതിയ റിപ്പോര്‍ട്ട്. കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരു വിദേശി അടക്കം 12 പേരാണ് രോഗമുക്തി നേടിയത്. വര്‍ക്കലയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനാണ് രോഗമുക്തി നേടിയ വിദേശി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതുവരെ 118 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതില്‍ 91 പേര്‍ വിദേശത്ത് നിന്നും എത്തിയ മലയാളികളാണ്. 8 പേര്‍ വിദേശികളും ബാക്കി 19 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.76542 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 76,010 ആളുകള്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്.