തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കും പാലക്കാട് ജില്ലയില്‍ രണ്ട് പേര്‍ക്കും എറണാകുളം ജില്ലയില്‍ മൂന്ന് പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്കും ഇടുക്കി,കോഴിക്കോട് ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്ക് കോണ്ടാക്ടിലൂടെയാണ് രോഗം പകര്‍ന്നത്. മുഖ്യമന്ത്രി പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നിലവില്‍ 76,542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേര് വീടുകളിലും 542 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 122 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4902 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3465 എണ്ണത്തിന്റെ ഫലം നെഗറ്റീവാണെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
അതേസമയം വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതേതുടര്‍ന്ന് പകര്‍ച്ച വ്യാധി തടയാന്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കി. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു
പൊതു ജനങ്ങളുടെയും ഗ്രൂപ്പുകളുടെയും പരിപാടികള്‍ തടയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങുന്നവര്‍ ഐഡി കാര്‍ഡ് അല്ലെങ്കില്‍ പാസ്സ് നിര്‍ബന്ധമായും കൈയില്‍ വെക്കണമെന്നും ഒഴിച്ചു കൂടാന്‍ പറ്റാത്ത സ്ഥിയില്‍ മാത്രമേ പുറത്തു ഇറങ്ങാന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post