തിരുവനന്തപുരം: സംസ്ഥാനത്തെ ബിവ്റേജസ് ഔട്ട്ലെറ്റുകള് അടച്ചിടാന്‍ നിര്‍ദേശം. കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം ബിവറേജസ് കോര്പ്പറേഷന് എംഡി ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് നല്കി. എന്നാല്‍ എത്ര ദിവസം വരെ അടച്ചിടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഔട്ട്ലെറ്റ് അടച്ചിടാനാണ് നിലവിലെ നിര്‍ദേശം. രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബിവറേജ്സ് ഔട്ട്ലെറ്റുകളും അടച്ചിടാന്‍ തീരുമാനം കൈകൊണ്ടത്. നേരത്തെ ബാറുകള്‍ അടച്ചിരുന്നെങ്കിലും ബിവറേജ്സ് ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്.
Discussion about this post