കൊവിഡിന് ചികിത്സ നടത്തിയതിന് അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ കൊവിഡ് നിരീക്ഷണത്തില്‍

കൊച്ചി: കൊവിഡ് രോഗത്തിന് ചികിത്സ നടത്തിയതിന് അറസ്റ്റിലായ വ്യാജ വൈദ്യന്‍ മോഹനന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് നിരീക്ഷണത്തില്‍. മോഹനന്‍ വൈദ്യര്‍ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സഹതടവുകാരെ നിരീക്ഷണത്തിനായി നേരത്തെ ആലുവയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് മോഹനന്‍ വൈദ്യരെയും കൊവിഡ് നിരീക്ഷണത്തിലാക്കിയത്.

അതിനിടെ മോഹനന്‍ വൈദ്യരെ ചേദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി കോടതി തള്ളി. മോഹനന്‍ വൈദ്യര്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് ഹര്‍ജി കോടതി തള്ളിയത്.

കഴിഞ്ഞ ദിവസമാണ് മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്തത്. പട്ടിക്കാട്ടെ ഒരു സ്വകാര്യ ക്ലിനിക്കില്‍ കൊവിഡ് 19 ന് ചികിത്സക്കുന്നതിനിടെയാണ് മോഹനന്‍ വൈദ്യരെ പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version