തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയ്ക്കെതിരെ നടക്കുന്ന ബിജെപി സമരത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് പിസി ജോര്‍ജ് എംഎല്‍എയും ബിജെപി എംഎല്‍എ ഒ രാജഗോപാലും തമ്മില്‍ ധാരണയായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പിസി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പിസി ജോര്‍ജ് രംഗത്തു വരികയും നാമജപ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നേരത്തെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പിസി ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം.
Discussion about this post