പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കാനുള്ള നടപടിയുമായി ഹോര്‍ട്ടികോര്‍പ്പ്; ആദ്യം എറണാകുളത്ത്

കൊച്ചി: കൊവിഡ് ജാഗ്രതയെ തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ് ഓണ്‍ലൈന്‍വഴി പഴം പച്ചക്കറികള്‍ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. സംസ്ഥാനത്ത് ഈ സംവിധാനം ആദ്യമായി എറണാകുളത്ത് നടപ്പാക്കുമെന്നും ഇതിനായി ഓണ്‍ലൈന്‍ കമ്പനികളുമായി ധാരണയുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായില്‍ നിന്നും, ഖത്തറില്‍ നിന്നും യുകെയില്‍ നിന്നും വന്ന ഒരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായുള്ള സമ്പര്‍ക്കം മൂലമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്.

Exit mobile version