തിരുവനന്തപുരം: കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം നൂറുകടന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ കാസർകോട് ജില്ലക്കാരും രണ്ടുപേർ കോഴിക്കോടുകാരുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി.
Discussion about this post