തൃശ്ശൂര്‍: കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ടോള്‍ പിരിവ് നിര്‍ത്തി വച്ചു. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ, കൊച്ചി കുമ്പളം ടോള്‍ പ്ലാസ, പൊന്നാരിമംഗലം ടോള്‍ പ്ലാസ തുടങ്ങി എറണാകുളം ജില്ലയിലെ എല്ലാ ടോള്‍ പ്ലാസകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
എറണാകുളം ജില്ലയിലെ ടോള്‍ പിരിവ് മാര്‍ച്ച് 31 വരെയാണ് നിരോധിച്ചത്. ഇക്കാര്യം വ്യക്തമാക്കി ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിറക്കി. എന്നാല്‍ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം ഇന്നത്തേക്ക് മാത്രമാണ് നിര്‍ത്തിയിരിക്കുന്നത്. മാര്‍ച്ച് 31വരെ നിയന്ത്രിക്കുന്നതില്‍ പിന്നീട് തീരുമാനം എടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ആളുകള്‍ സ്വന്തം വാഹനം കൊണ്ട് ഇറങ്ങിയതോടെ ടോള്‍ പ്ലാസകളില്‍ വലിയ കൂട്ടം രൂപപ്പെടുന്ന അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ടോള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post