കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പുതിയ ചിത്രങ്ങളുടെ രജിസ്ട്രേഷന് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച് ഫിലിം ചേംബര്‍. മാര്‍ച്ച് 31 വരെയാണ് രജിസ്ട്രേഷന് നിര്‍ത്തിവെച്ചിരിക്കുന്നത്. 31ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും ഇനി രജിസ്ട്രേഷന് നടപടികള്‍ പുനഃരാരംഭിക്കുക.
കൊച്ചിയിലെ ഫിലിം ചേംബര്‍ ഇതേ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. ചിത്രീകരണം കഴിഞ്ഞ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമായി ലഭിക്കണമെങ്കില്‍ ഫിലിം ചേംബറില്‍ നിന്നും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് അത്യാവശ്യമാണ്.
അതേ സമയം ചിത്രങ്ങളുടെ സെന്‍സറിംഗ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സിബിഎഫ്സിയും തീരുമാനിച്ചു. മാര്‍ച്ച് 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകള്‍ അടച്ചിടാനാണ് തീരുമാനം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്മാന് പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Discussion about this post