അവശ്യ സേവനങ്ങൾക്ക് പാസ്; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം: ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനകത്ത് മാധ്യമങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയുമെന്നും ഡിജിപി അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തിൽ നൽകുന്നതെങ്കിൽ അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.

ഇത്തരത്തിലുള്ള പാസുകൾ ജില്ലാ പോലീസ് മേധാവികൾ നൽകും. മരുന്നുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവ് നൽകും. ടാക്‌സിയും ഓട്ടോയും അത്യാവശ്യ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനെ ഉപയോഗിക്കാവൂവെന്നും ഡിജിപി വ്യക്തമാക്കി.

Exit mobile version