കോഴിക്കോട്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമാണ് ഇനി മദ്യം വില്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ ഇതിനകംഅടച്ചു കഴിഞ്ഞു. ബിവറേജസ് ഔട്ട്ലറ്റുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ ബാറുകളില്‍ കൗണ്ടറുകള്‍ തുടങ്ങുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനാണ് തീരുമാനം അറിയിച്ചത്. ബാറുകളില്‍ കൗണ്ടറുകളിലൂടെ പാഴ്സല്‍ കൊടുക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും മന്ത്രി പറയുന്നു.