തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയമം ലംഘിച്ച് കറങ്ങി നടന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്കി .
അറസ്റ്റും പിഴയും അടക്കമുള്ള കര്‍ശന നടപടികളാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിയന്ത്രണം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ മൊബൈല്‍ കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്. ടവര്‍ ലൊക്കേഷന്‍ മാറുന്നുണ്ടോ എന്ന് നോക്കി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ അയല്‍ക്കാരെ അറിയിക്കും. ഇവര്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാനുള്ള നമ്പറും നല്‍കും. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ പുറത്തിറങ്ങിയാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതിന് വേണ്ടിയാണ് അയല്ക്കാര്ക്ക് നമ്പര്‍ കൊടുക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗ വ്യാപനത്തിനെതിരെ കര്‍ശന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ അതേ നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരും പിന്തുടരുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post