തിരുവനന്തപുരം: കൊറോണ ഭീഷണിയെതുടര്‍ന്ന് അതീവ പ്രതിസന്ധിയില്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. അധികം ധനസഹായം പ്രഖ്യാപിക്കണമെന്നും അതല്ലെങ്കില്‍ കൊറോണക്കാലമാണെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ മുതിരുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ലോക് ഡൗണ്‍ ഒക്കെ പ്രഖ്യാപിച്ച് വലിയ വാശിയില്‍ പാട്ട കൊട്ടലൊക്ക നടന്നു, പക്ഷേ ഇന്നലെ പാര്‍ലമെന്റ് പിരിയുമ്പോഴെങ്കിലും ഒരു പ്രഖ്യാപനമുണ്ടാകും എന്ന് കരുതി, പക്ഷേ ഒന്നുമുണ്ടായില്ല. തമ്മില്‍ തമ്മില്‍ വിമര്‍ശിക്കേണ്ട സമയമില്ലിതെന്നും പക്ഷേ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കുന്നത് എങ്ങനെയാണെന്നും ധനമന്ത്രി ചോദിച്ചു.
സംസ്ഥാന ധനമന്ത്രിമാരോട് ചര്‍ച്ച ചെയ്യുന്ന ഒരു ഏര്‍പ്പാടുമില്ല. അടിയന്തരമായി കേന്ദ്രധനമന്ത്രി സംസ്ഥാന മന്ത്രിമാരോട് വീഡിയോ കോണ്‍ഫറന്‍സ് നടത്തണം. അധികം ധനസഹായം പ്രഖ്യാപിക്കണമെന്നും അതല്ലെങ്കില്‍ കൊറോണക്കാലമാണെങ്കിലും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ മുതിരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 20,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്താകെ എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസത്തെ ഭക്ഷ്യധ്യാനം നല്കും. ഇതിന് 100കോടി രൂപ മാറ്റിവച്ചു. കുടുംബശ്രീ വഴി വരുന്ന രണ്ടു മാസങ്ങളില്‍ 200കോടി രൂപയുടെ വായ്പ ലഭ്യമാക്കും.
Discussion about this post