സംസ്ഥാനത്തെ എല്ലാ ബാറുകളും ബിയര്‍ പാര്‍ലറുകളും അടയ്ക്കും; ബെവ്‌കോയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കടുത്ത
നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടാന്‍ തീരുമാനിച്ചു. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

അതെസമയം പൂര്‍ണമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയില്‍ ബിവറേജും അടയ്ക്കും. സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്ന ഇടങ്ങളായ ബാറുകളും മദ്യശാലകളും അടയ്ക്കണമെന്ന് വിവിധ ഇടങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബാറുകള്‍ അടയ്ക്കാന്‍
തീരുമാനിച്ചത്.

Exit mobile version