കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. ഇന്ന് ഉച്ചക്ക് ബേപ്പൂരില്‍ നിന്ന് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ കപ്പല്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. അതേസമയം ചരക്ക് കപ്പല്‍ സര്‍വീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ മാത്രം പതിനഞ്ച് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 64 ആയി. ഇതുവരെ സംസ്ഥാനത്തെ 11 ജില്ലകളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കാസര്‍കോടും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി നിര്‍ദേശിച്ച ലോക്ക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ ഈ അവസരത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്വയം രക്ഷിക്കാന്‍ തയ്യാറാകണമെന്നും മോഡി പറഞ്ഞു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ 80 നഗരങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എഴുപത്തഞ്ച് ജില്ലകളിലും കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശിച്ചിരുന്നു.
Discussion about this post