കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനത്തില്‍ വ്യാജ പ്രചരണം നടത്തിയ യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് ബീച്ച് റോഡില്‍ അലിനാസിലെ ഷാന ഷെരീഫിനെയാണ് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ എടക്കാട് കൊറോണ വൈറസ് ബാധ ചെറുക്കാന്‍ ആകാശത്ത് മരുന്ന് തെളിക്കുമെന്ന് വാട്സ്ആപ്പിലൂടെ വ്യാജ പ്രചരണം നടത്തുകയായിരുന്നു.
കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്സിന്‍ എന്ന വിഷപദാര്‍ഥം തെളിക്കുമെന്ന് ഇയാള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പറയുകയായിരുന്നു. ഈ സന്ദേശം പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.