തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാന്‍ യുഡിഎഫ് തീരുമാനം. ശബരിമല വിഷയത്തില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനമായത്. നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കും വരെ പ്രതിഷേധം തുടരും.
നാളെ മുതല്‍ ശബരിമല വിഷയം സര്‍ക്കാരിനെതിരെ യുഡിഎഫ് ആയുധമാക്കും. അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലെ ഭിന്ന സ്വരവുമാകും സര്‍ക്കാരിന്റെ പ്രതിരോധം. അതിനിടെയാണ് സ്ത്രീ പ്രവേശന വിധിക്കെതിരെ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് എം വിന്‍സെന്റ് നല്‍കിയ സ്വകാര്യ ഹര്‍ജി സ്പീക്കര്‍ തള്ളിയത്.
ശബരിമല വിശ്വാസികളെ പ്രത്യേക മതമായി കണക്കാക്കി ആചാര സംരക്ഷണത്തിന് നിയമ നിര്‍മ്മാണം വേണമെന്നായിരുന്നു ആവശ്യം. സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ ആവശ്യം പരിഗണിക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. നിയമവകുപ്പിനും സമാന അഭിപ്രായമാണെന്നും മറുപടിയില്‍ പറയുന്നു.
Discussion about this post