കൊച്ചി: ഐസൊലേഷനില്‍ കഴിയാതിരിക്കാന്‍ പുതുവഴി തേടി യാത്രക്കാര്‍. ഐസൊലേഷനില്‍ കഴിയാതിരക്കാന് യാത്രക്കാര്‍ പാരസെറ്റാമോള്‍ അടങ്ങിയ ഗുളികള്‍ കഴിച്ചാണ് ഇവര്‍ എത്തുന്നത്. ഇത് പരിശോധനയെ തടസപ്പെടുത്തുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പാരസെറ്റമോള്‍ അടങ്ങിയ ഗുളികകള്‍ കഴിച്ചാല്‍ ശരീരോഷ്മാവ് ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല.
പനി ലക്ഷണം അനുഭവപ്പെടുന്ന പലരും ഇത് തിരിച്ചറിഞ്ഞ് ഐസൊലേഷനിലേക്ക് വിടാതിരിക്കുന്നതിന് ഗുളികകള്‍ കഴിച്ച് താല്‍ക്കാലികമായി രക്ഷപ്പെടുന്നതെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രികള്‍ ഗുളിക കഴിച്ചിട്ടുണ്ടോയെന്ന വിവരങ്ങളും ആരായുന്നുണ്ട്.
കര്‍ശന പരിശോധനയാണ് ഇപ്പോള്‍ വിമാനത്താവളത്തില്‍ നടത്തി വരുന്നത്. മഹാരാഷ്ട്ര, ബംഗളൂരു, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ വിട്ട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍ പേരും വരുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്നുപിടിച്ചതിനാല്‍ അവിടെനിന്ന് വരുന്നവരോട് 14 ദിവസം വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.
Discussion about this post