വളാഞ്ചേരി: മലപ്പുറത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിലാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ആളപായമില്ല. നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് കരൂര്‍ സ്വദേശി ശെല്‍വരാജിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികളെ മുഴുവനായി മാറ്റിയിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പാചക വാതകവുമായി പോയ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിച്ചിരിക്കുകയാണ്.
മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും വാതകം ചേളാരി ഐഒസി പ്ലാന്റിലെ വിദഗ്ധരെത്തി ക്യാപ്സൂള്‍ ടാങ്കറുളിലേക്ക് മാറ്റുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്. മൂന്ന് യൂണിറ്റ് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്. ദേശീയ പാതയില്‍ ഗതാഗതത്തിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ടാങ്കര്‍ ഡ്രൈവര്‍ തമിഴ്നാട് കരൂര്‍ സ്വദേശി ശെല്‍വരാജ് നെ നിസാര പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.