തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഈ മാസം 31 വരെ മീറ്റര്‍ റീഡിംഗും ക്യാഷ് കൗണ്ടറുകളും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബി. കൊറന്റൈനിലോ ഐസലേഷനിലോ ചികിത്സയിലോ കഴിയുന്നവര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുന്നതുവരെ ജോലി ചെയ്യാനോ അതുവഴി വരുമാനം ഉണ്ടാക്കാനോ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടാണ് കെഎസ്ഇബിയുടെ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുനനത്.
നേരത്തേ ഐസൊലേഷനിലോ വീട്ടില്‍ നിരീക്ഷണത്തിലോ കഴിയുന്നവര്‍ വൈദ്യുതി ചാര്‍ജ് അടക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കില്ലെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മീറ്റിര്‍ റീഡിംഗും ഒഴിവാക്കിയിരിക്കുന്നത്.