കൊച്ചി: കൊറോണ വൈറസ് സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോയും സര്‍വീസ് നിര്‍ത്തുന്നു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കെഎംആര്‍എല്‍ തീരുമാനം എടുത്തത്. മാര്‍ച്ച് 31 വരെയാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും ആളുകളെ വീട്ടില്‍ താമസിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് കെഎംആര്‍എല്‍ എംഡി ശ്രീ അല്‍കേഷ് കുമാര്‍ ശര്‍മ പ്രതികരിച്ചു. മാര്‍ച്ച് 31 വരെ എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post