തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. ഇതേ തുടര്‍ന്ന് കേരളത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടിവരിക.
കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇത്തരത്തിലൊരു നടപടി. ഇതോടെ കേരളത്തിലെ ഏഴ് ജില്ലകള്‍ സമ്പൂര്‍ണ്ണമായി നിശ്ചലമാകും. വൈറസ് പടരുന്ന സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായി ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.
അതേസമയം അവശ്യ സര്‍വീസുകളുടെ പട്ടിക ഏതൊക്കെയെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ക്യാമ്പിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. അതേസമയം ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കേന്ദ്രവുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഇതുവരെ രാജ്യത്തെ എഴുപത്തിയഞ്ച് ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Discussion about this post