ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം രാജ്യത്ത് മറ്റൊരു തലത്തിലേക്ക് നീങ്ങിയതോടെ കടുത്ത നടപടികളുമായി സർക്കാർ. അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദേശം. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 31 വരെ എല്ലാ അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിർത്തിവെക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
ബസ് സർവീസുകൾ നിർത്തിവെയ്ക്കണമെന്നു കാണിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കാബിനറ്റ് സെക്രട്ടറി നിർദേശം നൽകി. അവശ്യസർവീസുകൾ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മാർച്ച് 31 വരെ രാജ്യത്ത് ട്രെയിൻ സർവീസുകളും നിർത്തിവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ അടക്കം എല്ലാം ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കൺ റെയിൽവെ, കൊൽക്കത്ത മെട്രോ, ഡൽഹി മെട്രോ, സബർബൻ ട്രെയിനുകൾ അടക്കം സർവീസ് നടത്തില്ല.
Discussion about this post