കാസര്‍കോട്: വിവരങ്ങള്‍ മറച്ചു വച്ച കാസര്‍കോടുള്ള വൈറസ് ബാധിതന് എതിരെ പോലീസ് കേസ് എടുത്തു. രോഗം സ്ഥിരീകരിച്ച കാസര്‍കോട് ഏരിയാല്‍ സ്വദേശിക്കെതിരെയാണ് നടപടി. നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കമുണ്ടായി എന്ന് കാണിച്ചാണ് കേസ്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. അതിനിടെ ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടിരുന്നു.പതിനൊന്നിന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വരേയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്. കല്യാണം, പാര്‍ട്ടി, ആഘോഷം, മത്സരങ്ങള്‍ അങ്ങനെ നിരവധി സ്ഥലങ്ങളിലാണ് രോഗി പങ്കെടുത്തത്.
കൂടാതെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടും പുറത്തിറങ്ങി നടന്ന കുഡ്‌ലു സ്വദേശിക്കെതിരെയും കേസെടുത്തു. രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റി. നിര്‍ദ്ദേശം ലംഘിക്കുന്നവരെ ഇവിടേക്ക് മാറ്റും.