പത്തില്‍ അധികം ആളുകൂടുന്നതിന് വിലക്ക്; ലംഘിച്ച് ഇടുക്കിയിലെ ക്ഷേത്രത്തില്‍ പൂജ, ക്ഷേത്ര ഭാരവാഹിക്കെതിരെ കേസ്

പൂജയ്ക്ക് പങ്കെടുക്കാന്‍ നിരവധി പേരും എത്തിയിരുന്നു

ഇടുക്കി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ പത്തില്‍ അധികം ആളുക്കൂടുന്നതിന് ഇടുക്കിയില്‍ വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ ഈ വിലക്കുകള്‍ ലംഘിച്ച് പൂജ നടത്തിയ ക്ഷേത്രം ഭാരവാഹിക്കെതിരെ കേസെടുത്തു. പൊതു ഇടങ്ങളില്‍ നിന്ന് പരമാവധി ആളുകളെ മാറ്റി നിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളാണ് കളക്ടറുടെ ഉത്തരവിനെ മറികടന്നാണ് ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നിയന്ത്രണം ലംഘിച്ച് പൂജ നടത്തിയത്. പൂജയ്ക്ക് പങ്കെടുക്കാന്‍ നിരവധി പേരും എത്തിയിരുന്നു. ഇത് ആശങ്കയ്ക്ക് വഴിവെച്ചതിനെ തുടര്‍ന്നാണ് ക്ഷേത്രം ഭാരവാഹിക്കെതിരെ കേസെടുത്തത്.

ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീസ് ഓഫീസര്‍ എം രവികുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് രവികുമാര്‍. നൂറിലധികം പേരാണ് വള്ളിയങ്കാവ് ക്ഷേത്രത്തില്‍ പൂജയ്ക്ക് എത്തിയത്.

ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ 10 മുതല്‍ വൈകീട്ട് ആറ് വരെയാക്കി കുറച്ചു. ഇതിന് സംബന്ധിച്ച് വ്യാപാരികള്‍ക്ക് ജില്ല ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിലടക്കം കര്‍ശന സുരക്ഷയും ജാഗ്രതയുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Exit mobile version