കൊച്ചി: പയ്യന്മാര് ശല്യം ചെയ്താല്‍ പെണ്‍കുട്ടികള്‍ ആസ്വദിക്കുമെന്ന് ബിജെപി നേതാവ്. സ്ത്രീകളെ ആക്ഷേപിക്കുന്ന പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസാണ് രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസിന്റെ പരാമര്‍ശം. ബിജെപി നേതാവിന്റെ വാക്കുകള്‍ ഏറെ വിവാദമായിരിക്കുകയാണ് ഇപ്പോള്‍.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 65 കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മോഹന്‍ദാസിന്റെ ട്വീറ്റ്. ’65 കഴിഞ്ഞ കിഴവന്മാര് പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികള്‍ക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവന്മാര് മഹാശല്യമാണെന്നേ… ഇല്ലേ?’-എന്നായിരുന്നു മോഹന്‍ദാസിന്റെ ആദ്യത്തെ ട്വീറ്റ്.
‘ചെറുപ്പക്കാരികളെ ബസിലും മറ്റും ശല്യം ചെയ്യുന്നത് 55-75 വയസ്സുള്ള കിളവന്മാരാണ്. ഞാന്‍ പറഞ്ഞത് സത്യമാണ്. പയ്യന്മാരെക്കൊണ്ട് അത്രക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ്. എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ല’, എന്ന് രണ്ടാമത്തെ ട്വീറ്റില്‍ ബിജെപി നേതാവ് പറയുന്നു. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നിരവധി പേരാണ് മോഹന്‍ദാസിന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
Discussion about this post