തിരുവനന്തപുരം: പി കെ ശശിയ്ക്കെതിരായ നടപടി മാതൃകാപരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഎമ്മിന്റേത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാത്രം കഴിയുന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് പല പാര്‍ട്ടികളിലും സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിപിഎം എടുത്തതുപോലുള്ള നടപടി ആരും സ്വീകരിച്ചതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈംഗിക പീഡനപരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സിപിഎം ആറ് മാസത്തേയ്ക്ക് പ്രാഥമികാംഗത്വത്തില്‍ നിന്ന് ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി തന്റെ ജീവനാണെന്നും തനിയ്ക്കെതിരെ എന്ത് നടപടിയെടുത്താലും അംഗീകരിക്കുമെന്നും പികെശശി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post