കണ്ണൂര്‍: തലശ്ശേരി ചേറ്റംകുന്നില്‍ വീടിന്റെ ജനല്‍ തകര്‍ത്ത് 60 പവന്‍ സ്വര്‍ണം കവര്‍ന്നു. ചേറ്റംകുന്ന് ഹസീന മന്‍സിലില്‍ ആഷിഫിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കവര്‍ന്നത്. കിടപ്പുമുറിയുടെ ജനല്‍കമ്പി തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചാ സംഘം കിടപ്പു മുറിയിലെ അലമാര കുത്തിപ്പൊളിച്ച് സ്വര്‍ണം കവരുകയായിരുന്നു.
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 24ന് വീട് പൂട്ടി പോയ ആഷിഫും കുടുംബവും ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനല്‍ തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം മനസിലായത്.
സംഭവത്തില്‍ തലശ്ശേരി ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സിഐ എംപി ആസാദ്, എസ്ഐ എംഅനില്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു.