ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്ക് അടുത്ത് പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള് മരിച്ചു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാത്തൂറില്‍ പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മ്മാണശാലയിലാണ് അപകടം നടന്നത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കേരളത്തില്‍ കുട്ടനാട് പുളിങ്കുന്നിലുള്ള പടക്ക നിര്‍മാണശാലയിലും തീപ്പിടിത്തമുണ്ടായി. അപകടത്തില്‍ ഒമ്പതോളം പേര്‍ക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് അപകടം.
Discussion about this post