പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഈ മാസം ആരംഭിക്കുന്ന തിരുവുത്സവത്തിനു തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.
കൂടാതെ ആചാരപരമായ ചടങ്ങുകള്‍ മാത്രമേ ശബരിമലയിലുണ്ടാകൂ. 29നാണ് ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി പത്തു ദിവസത്തേക്കാണ് നട തുറക്കുന്നത്. ഏപ്രില്‍ 8നു പമ്പാ തീരത്തുനടക്കുന്ന ആറാട്ടിനും തീര്‍ത്ഥാടകര്‍ക്കു പ്രവേശനമുണ്ടാകില്ല. തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടറും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലും നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂരില്‍ നാളെ മുതല്‍ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.
Discussion about this post