ഗുരുവായൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന് സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം. ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വിവാഹം, ചോറൂണ്, ഉദയാസ്തമയ പൂജ എന്നിവയും ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.
മാര്‍ച്ച് 21 മുതലാണ് ഭക്തര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകളും തടസമില്ലാതെ നടക്കുന്നതാണെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഉദയാസ്തമന പൂജ,ചുറ്റുവിളക്ക് എന്നിവയുടെ തീയതികള്‍ പിന്നീട് അറിയിക്കും
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഭക്തജനങ്ങളെ പ്രവേശിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Discussion about this post