ജനതാ കര്‍ഫ്യൂ; ഞായറാഴ്ച സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിനോട് സഹകരിച്ച് കേരളത്തിലെ സ്വകാര്യ ബസുടമകള്‍. ഞായറാഴ്ച ബസുകള്‍ ഒടിക്കില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ യോഗത്തിലാണ് ഞായറാഴ്ച ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്.

അതെസമയം ഞായറാഴ്ച പ്രൈവറ്റ് ബസുകള്‍ നിരത്തിലിറങ്ങിയില്ലെങ്കില്‍ കേരളം സ്തംഭിക്കുന്ന അവസ്ഥയാവും ഉണ്ടാവുക. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ കേരളത്തിലൂടെ പോകുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ബസുകള്‍ കൂടി പണി മുടക്കിയാല്‍ കേരളം ഞായറാഴ്ച സ്തംഭിച്ചേക്കും.

Exit mobile version